ഇന്ദ്രജിത്ത് എന്ന പൂവാലന്‍

>> 2010, സെപ്റ്റംബർ 23

“എല്‍‌സമ്മ എന്ന ആണ്‍കുട്ടി” എന്ന സിനിമ കണ്ട് വന്ന ഉടനെ തോന്നിയ ഒരു സംശയമിതാണ്. മലയാള സിനിമയില്‍ പുതിയ പൂവാലന്‍ ഉദിച്ചുവോ? മലയാള സിനിമയിലെ എക്കാലത്തേയും വലിയ പൂവാലനായ ശ്രീ മുകേഷിനു പകരം വയ്ക്കാന്‍ ആളെത്തിയോ? ഇന്ദ്രജിത്തിന്റെ അഭിനയം തീര്‍ച്ചയായും പ്രതീക്ഷ ജനിപ്പിക്കുന്നു.

മുകേഷിനെക്കാള്‍ വലിയ പൂവാലനോ എന്ന് നിങ്ങള്‍ സംശയിച്ചേക്കാം.അത്രയ്ക്കില്ലെങ്കിലും, ഇന്ദ്രജിത്തിനും അതിനുള്ള കഴിവുണ്ടെന്നു തന്നെയാണെന്റെ അഭിപ്രായം. ക്ലാസ്മേറ്റിസിലെ പയസ് (.. പയസ്സേ കാമഭ്രാന്താ എന്ന ഡയലോഗ് ഓര്‍മ്മയില്ലേ) എല്‍‌സമ്മയിലെ എബി എന്ന കഥാപാത്രങ്ങള്‍ അതിനു തെളിവാണ്. ഹാപ്പി ഹസ്ബന്‍ഡ്സിലെ കഥാപാത്രവും അത്തരത്തിലുള്ളതൊന്നു തന്നെ. ഇന്ദ്രജിത്തിന്റെ ഏറ്റവും മികച്ച അഭിനയങ്ങളിലൊന്നു തന്നെയാണ് എല്‍‌സമ്മയിലെ എബി. മുകേഷിന്റെ അത്രയും ആഴത്തിലുള്ള ഒരു പൂവാലനെ സൃഷ്ടിക്കാന്‍ ഇന്ദ്രജിത്തിനു കഴിയുമോ എന്നൊന്നും എനിക്കറിയില്ല. മുകേഷിന്റെ പൂവാലന്‍ കഥാപാത്രങ്ങള്‍ ആ കാലഘട്ടത്തിന്റെയും സൃഷ്ടിയാണ്. അത്തരത്തിലുള്ള പൂവാലന്മാര്‍ ഇന്നുണ്ടോ എന്നും സംശയമാണ്. ഇന്ന് കൂടുതലും എബിമാരാണ് വാഴുന്നത്. അത് കൊണ്ട് ഒരു പക്ഷേ ഇന്ദ്രജിത്തിനും അത്തരത്തിലുള്ള കഥാപാത്രങ്ങളായിരിക്കും കൂടുതല്‍ കിട്ടാനും സാധ്യത. എന്നിരുന്നാലും മുകേഷിനെ വെല്ലുന്ന ഒരു പൂവാലനായി അഭിനയിക്കാന്‍ ഇന്ദ്രജിത്തിനു കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP