25 വർഷങ്ങൾക്കിപ്പുറം ഒരു മാക്രി
>> 2011, നവംബർ 13
1986
2011
ബാംഗ്ലൂർ നഗരപ്രാന്തത്തിലെ ഒരു റെസിഡെൻഷ്യൽ വില്ല ഏരിയ. അവിടെ ഒരു കൊച്ചുകുഞ്ഞിന്റെ ജന്മദിന പാർട്ടി നടക്കുകയാണ്. പാർട്ടിയിൽ വരുന്ന കുട്ടികളെ ചിരിപ്പിക്കാനും കളിപ്പിക്കാനും വന്നിരിക്കുന്ന മായജാലക്കാരൻ, മിക്കിമൌസ്, മിന്നിമൌസ് എന്നിവർ അവരവരുടെ ജോലികൾ ചെയ്യുന്നു. ജന്മദിനം ആഘോഷിക്കുന്ന പേരക്കിടാവിനേയും എടുത്തു കൊണ്ടു ഒരു ടീച്ചർ സദസ്സിൽ ഇരിക്കുന്നു. കൂടെ വന്നിരുന്ന തന്റെ അനന്തരവളെ കാണിച്ച് കുഞ്ഞിനോടായി ചോദിച്ചു -
“ഇതാരാ..”
അപ്പോൾ കുഞ്ഞ്- “.. എളേമ്മാ...”
“അല്ല.. ഇതാണ് ഉണ്ടമാക്രി... ഗുണ്ടുമാക്രി.”
കുഞ്ഞ്- “... ഉണ്ടമാക്രി...ഗുണ്ടുമാക്രി..”
ഇത് കേട്ടു കൊണ്ട് അവർക്കു പിറകിൽ 1986-ലെ ആ രണ്ടാം ക്ലാസ്സുകാരനും ഇരിക്കുന്നുണ്ടായിരുന്നു. ഒരു ചെറുപുഞ്ചിരിയോടെ.
തെക്കൻ കേരളത്തിലെ ഒരു കോൺവെന്റ് സ്കൂൾ. അവിടെ രണ്ടാം ക്ലാസ്സിൽ നേരിട്ട് ആദ്യമായി ചേർന്ന ഒരു വിദ്യാർത്ഥി. അവന്റെ മാതാപിതാക്കൾ മൈലുകൾക്കപ്പുറം ആഫ്രിക്കയിലെവിടെയോ കിടന്നു കഷ്ടപെടുന്നു. ഇവിടെ അമ്മയുടെ വീട്ടിൽ നിന്ന് പഠിക്കുന്നു. മലയാളം പഠിച്ചുവരുന്നതെയുള്ളൂ. ഇതു മുതലെടുത്ത ഏതോ ഒരു സഹപാഠി അവനോടു ക്ലാസ്സ്ട്ടീച്ചറെ “മാക്രി” എന്നു വിളിക്കാൻ പറയുന്നു. എന്തിനാണ് അങ്ങനെ വിളിക്കുന്നത് എന്ന് ചോദിക്കാൻ എന്തുകൊണ്ടോ അവനു മനസ്സു വന്നില്ല. അവൻ വിളിച്ചു, ടീച്ചറുടെ മുന്നിൽ പോയി ധൈര്യപൂർവ്വം. അത് കേട്ട അവന്റെ ക്ലാസ്സ്ടീച്ചറും മലയാളം ടീച്ചറുമായ സിസ്റ്റർ, റബർ ബാൻഡിനാൽ അറ്റം കെട്ടിയ ചൂരൽ കൊണ്ട് അവന്റെ കൊച്ചു ഉള്ളം കൈയ്യിൽ നാലടി. വീട്ടിലേക്ക് കത്തയച്ച് കൊടുത്തത് കൊണ്ടു അവനു വീട്ടിൽ, ഇളയമ്മമാരുടെ കൈയ്യിൽ നിന്നും കിട്ടി കണക്കിനു തല്ല്. അതിനു ശേഷം പിന്നെ ആരെയും അവൻ “മാക്രി” എന്നു വിളിച്ചിട്ടില്ല. പലരേയും വേറെ പല അസഭ്യങ്ങൾ വിളിച്ചിട്ടുണ്ടെങ്കിലും.