മഴയില്‍...

>> 2012, ജൂൺ 29


പുതുമഴ പെയ്യുമ്പോള്‍ ,
കോലായില്‍ തിണ്ണ ചാരി
തകൃതിയില്‍ പുസ്തകം വായന

മണ്ണിന്റെ ഗന്ധം ;
ചായയുടെ ചൂട് ;
മറിയുന്ന താളുകള്‍

വീസ്ബോടിന്റെ കമല ,
വിശക്കുന്നവന് മുല ചുരത്തിയ രോശാശാരന്‍ ,
ഗാറ്റ്സ്ബിയുടെ പ്രണയം

പപ്പേട്ടന്റെ പാവം കള്ളനായ പവിത്രന്‍ ,

അപു , ദുര്‍ഗ്ഗ , സര്‍വ്വജയ
ബല്ത്താസറെ പ്രണയിച്ച ബ്ലിമുണ്ട

പുതുമഴ പെയ്യുമ്പോള്‍,
ദൂരെ ,  അവ വന്നു
മാടി വിളിക്കുന്നു

അവരോടൊപ്പം
ഞാനും മഴയില്‍
അലിഞ്ഞില്ലാതാകുന്നു

3 comments:

Unknown 2012, ജൂൺ 29 11:00:00 PM IST  

മണ്ണിന്റെ ഗന്ധം ;
ചായയുടെ ചൂട് ;
മറിയുന്ന താളുകള്‍

ശരിക്കും സൂപ്പറാക്കീ

- സോണി - 2012, ജൂലൈ 4 6:20:00 PM IST  

പുതുമഴ പെയ്യുമ്പോള്‍ ,
കോലായില്‍ തിണ്ണ ചാരി
തകൃതിയില്‍ പുസ്തകം വായന

മണ്ണിന്റെ ഗന്ധം ;
ചായയുടെ ചൂട് ;
മറിയുന്ന താളുകള്‍
- ആനന്ദലബ്ധിയ്ക്കിനിയെന്തുവേണ്ടൂ...
കൊതിപ്പിച്ചു!
(കമന്റിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണെ)

ശ്രീ 2013, ജനുവരി 15 11:52:00 AM IST  

ഒന്നും എഴുതുന്നില്ലേ മാഷേ...

പുതുവത്സരാശംസകള്‍!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP