സദാനന്ദന്റെ പ്രതിഷേധ ചിന്തകള്‍
>> 2009, ഏപ്രിൽ 8
ചെരിപ്പേറാണ് ഇപ്പോളത്തെ സ്റ്റൈല്‍. പ്രതിഷേധത്തിന്റെഅവസാനവാക്ക്. “ഞമ്മക്ക് തെറ്റിപ്പോയീക്ക്, തെറ്റിപോയീക്ക് ” എന്ന്വിളിച്ചു പറഞ്ഞ ബുഷങ്ങുത്തിനും, പിന്നെ ഈയടുത്തു സഖാവ് വെന്‍ജിയാബൊക്കും ഒക്കെ കിട്ടീലേ, നല്ല സ്റ്റൈലന്‍ ചെരിപ്പിന്റെ മണം. വെന്‍എന്നു ചോദിച്ചാല്‍ സദാനന്ദന്‍ കൊഴയും. കൃത്യമായി സമയവുംതീയതിയും അറിയില്ല. പിന്നെ ഇതാ ഇപ്പോള്‍ ചിദംബരയണ്ണന്ന് പത്രക്കാരന്‍ ജര്‍ണയില്‍ ചേട്ടന്റെ വക. അതു കിറുകൃത്യമായിമൊത്തത്തില്‍ വിസ്തരിച്ചു കേട്ടിരിക്കുന്നു പഹയന്‍.
അപ്പോള്‍ മുതല്‍ സദാനന്ദനൊരു പൂതി. എന്തായാലും സാംബത്തികമാന്ദ്യമൊക്കെയാണ്. അതികഠിനമായ പണിയെടുപ്പിക്കലാണ്മേലാളന്മാര്‍. അവര്‍ക്കൊക്കെ പിന്നെ എന്തുമാകാമല്ലോ. ഷൊഫര്‍ഡ്രിവണ്‍ എസീ കാറ്, തെറി പറയാന്‍ സര്‍വ്വാധിക ലൈസെന്‍സ്, മീറ്റിങ്ങ്എന്നു പറഞ്ഞുള്ള മുങ്ങലുകള്‍, മാന്ദ്യം എന്ന പേരില്‍ തൊഴിലാളിയുടെനെഞ്ചത്തു കയറ്റം. നമ്മുക്കോ, വേതനക്കുറച്ചിലും, നിര്‍വഹണപുരോഗമനപദ്ധതിയും, ഒടുക്കം മനോഹരമായ പിങ്ക് സ്ലിപ്പുമൊക്കെയാവും ഗതി. അതു കൊണ്ടു സദാനന്ദനും തീരുമാനിച്ചു. തന്നെ പറഞ്ഞു വിടുന്ന ദിവസം ഒരു ചെരിപ്പേറ് നടത്താന്‍. അതിനാല്‍ ചിദാംബരയണ്ണന് ചെരിപ്പേറ് കിട്ടിയ പിറ്റേന്ന് മുതല്‍ സദാനന്ദനും ഒരു ചെരുപ്പ് തന്റെ ലാപ്പ്ടോപ്പ് ബാഗില്‍ സൂക്ഷിച്ചു പോന്നു.
അതു പക്ഷേ നടന്നു തേഞ്ഞ് വാറ് പൊട്ടിയ ഒരു പഴയ ഫിഷര്‍ ഹവായി ആയിരുന്നു എന്നു മാത്രം. എന്തൊക്കെയായാലും മാന്ദ്യം സദാനന്ദനെയും ബാധിക്കാമല്ലോ. പിന്നെ എറിയപ്പെടാന്‍ പോകുന്നവര്‍ അങ്കമാലിയിലെപ്രധാനമന്ത്രിയോ ചിദംബരത്തെ ഗൃഹമന്ത്രിയോ ഒന്നുമല്ലല്ലോ, വെറും തൊട്ടികള്‍ മാത്രമല്ലേ.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ