കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മോഹം

>> 2015 ജൂൺ 23


ഒരു കഥ എഴുതണം,
അല്ലെങ്കിൽ ലേഖനം
ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിക്കണം

വന്നാൽ,
അതിനെ പറ്റി

എഫ് ബി സ്റ്റാറ്റസ് ഇടണം
ട്വീറ്റ് ഇടണം , അതിൽ പ്രസിദ്ധരെ ടാഗ് ചെയ്യണം
പിറ്റേന്ന് എഫ് ബിയിൽ കമന്റിടണം ,
അന്യന്റെ പോസ്റ്റിൽ റിപ്ലൈ ഇടണം
അതിന് പിറ്റേന്ന് വീണ്ടും ആ ട്വീറ്റ് / പോസ്റ്റുകൾ കുത്തിപൊക്കിയെടുക്കണം

ഇവ പോരാതെ അതിനൊപ്പം ഒരു സെൽഫിയും എടുക്കണം

ആഴ്ച്ചപതിപ്പിനി ആരും വായിച്ചില്ലെങ്കിലോ!

Read more...

മഴയില്‍...

>> 2012 ജൂൺ 29


പുതുമഴ പെയ്യുമ്പോള്‍ ,
കോലായില്‍ തിണ്ണ ചാരി
തകൃതിയില്‍ പുസ്തകം വായന

മണ്ണിന്റെ ഗന്ധം ;
ചായയുടെ ചൂട് ;
മറിയുന്ന താളുകള്‍

വീസ്ബോടിന്റെ കമല ,
വിശക്കുന്നവന് മുല ചുരത്തിയ രോശാശാരന്‍ ,
ഗാറ്റ്സ്ബിയുടെ പ്രണയം

പപ്പേട്ടന്റെ പാവം കള്ളനായ പവിത്രന്‍ ,

അപു , ദുര്‍ഗ്ഗ , സര്‍വ്വജയ
ബല്ത്താസറെ പ്രണയിച്ച ബ്ലിമുണ്ട

പുതുമഴ പെയ്യുമ്പോള്‍,
ദൂരെ ,  അവ വന്നു
മാടി വിളിക്കുന്നു

അവരോടൊപ്പം
ഞാനും മഴയില്‍
അലിഞ്ഞില്ലാതാകുന്നു

Read more...

ഓക്കാനം

>> 2009 ഡിസംബർ 17

അവന്റെ എക്ലിപ്പ്സിലെ*
കുത്തഴിഞ്ഞ കോഡ് കണ്ടപ്പോഴാണ്
എനിക്കാദ്യമായി ഓക്കാനം വന്നത്.
അന്നാണ് ഞാന്‍
ഒരമ്മയായെന്നറിഞ്ഞത്.
കോഡുകളുടെ തലതൊട്ടമ്മ.

*എക്ലിപ്പ്സ് - സോഫ്റ്റ്വയര്‍ ഡെവലപ്പ്മെന്റിനായി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം

Read more...

ബ്ലോഗ്‌ പക

>> 2009 ഡിസംബർ 11

അവള്‍ പറഞ്ഞു -
     എന്റെ ബ്ലോഗ് പോസ്റ്റില്‍
      ഒരിക്കലും കമന്റിടാത്ത
      നിന്നോടെനിക്ക് പകയാണ്
      ഒടുങ്ങാത്ത ആനപ്പക
      തണുത്തുറഞ്ഞ ഈ
      വൃശ്ചിക രാത്രിയില്‍
      സ്നേഹിച്ചു നിന്നെ
      ഞാന്‍ കൊന്നിടട്ടേ

അവന്‍ പറഞ്ഞു -
      എങ്കില്‍ ഈ രാവ്
      പുലരുമ്പോള്‍
      ഞാനാവട്ടെ
      ബ്ലോഗുലകത്തിന്‍
      ആദ്യ രക്തസാക്ഷി

Read more...

ക്ഷോഭം

>> 2009 നവംബർ 30

പ്രണയത്തിന്റെ
നിശബ്ദമാം തലോടല്‍
ഏറ്റപ്പോള്‍
അവന്‍ ക്ഷോഭിച്ചു

അവളെന്തേ ഇന്നും വന്നില്ല
എന്നവന്‍ പരിതപിച്ചു

അവന്‍ ഒരു കാമുകനാവുന്നു

അവളോ?
അവളും ഒന്ന് ക്ഷോഭിച്ചിരുന്നെങ്കില്‍.

Read more...

സമാധാനം

>> 2009 ഒക്‌ടോബർ 9

ഹോ! സമാധാനമായി
ഗാന്ധിജിയോളമില്ലെങ്കിലും
ഗാന്ധിജിയെ പ്രസംഗിച്ചാല്‍
മൂന്നാം ലോകത്തേക്ക്
കൈ നീട്ടിയാല്‍
കുറച്ചധികം നയതന്ത്രം നടത്തിയാല്‍
നല്ലൊരു നാളേക്കുള്ള പ്രതീക്ഷകള്‍
നല്‍കിയാല്‍
സമാധാനമായി.
അവിടെ മദറും മണ്ഡേലയും
യൂനുസും സൂക്കിയുമെല്ലാം
വെറും കാഴ്ചക്കാര്‍.

ഹോ! സമാധാനമായി
ഇന്നെനിക്കുറങ്ങാം
സമാധാനം കാക്കാന്‍
ലോകപോലീസുണ്ടല്ലോ

Read more...

ജഡാസ്തിത്വം

>> 2009 ജൂലൈ 30

ശവമാണ് ഞാന്‍
കൊല്ലെരുതെന്നെ ഇനിയും
ഇറച്ചിത്തുണ്ടമായി
പിച്ചിച്ചീന്തീടരുത്

ഒരു പിടി ചാരമാകാന്‍,
പാപനാശത്തില്‍ ഒഴുക്കുവാന്‍
അസ്ഥിശകലങ്ങള്‍
പിതൃതര്‍പ്പണത്തിന്
ഒരുരള ചോറ്
ബാക്കിവച്ചിടേണം, എന്നെ

മാ! നിഷാദന്മാരേ
എന്നാത്മശാന്തിക്കിനി
ഞാനെവിടെയൊക്കെ അലയേണം

~ ധനുഷ്

പ്രേരണ -
മനുഷ്യര്‍ അത്യധികം നിഷ്ഠൂരന്മാരാകുന്ന ഒരു സംഭവം.

Read more...

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP